പേജുകള്‍‌

ANSARI

ANSARI

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

കേരളം പിറന്നതാം ആഘോഷവേളയില്‍
ആശംസ നേരുന്നു കേരള ജനതയ്ക്കായ്
ഈ നല്ല നാട്ടില്‍ നാം മോദമായ് വസിച്ചിടാം
തിരുക്കരത്താല്‍ ദൈവം മെനഞ്ഞിതിനേ...
ഹരിതപൂരിതവും വിനോദത്തിനുത്തമവും
ദൈവത്തിന്‍ സ്വന്തം നാടായ് ലോകര്‍ പുകഴ്ത്തിടും
ഈ ശാന്തസുന്ദര മണ്ണില്‍ തഴയ്ക്കുന്നു
അനീതിയും അക്രമവും അനാശ്യാസക്രിയകളും...
കേരളമക്കളേ നാം ചതിക്കുഴി കണ്ടീടാം
നാശത്തിലേക്കുള്ള പാത തിരിച്ചറിയാം
ഏകസത്യദൈവമാകും നന്മയിലണയാം
അന്ധകാരം നീ പ്രകാശപൂരിതമാകും...

എല്ലാ സുഹൃത്തുകള്‍ക്കും
കേരളപ്പിറവി ആശംസകള്‍

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഗ്രാമാന്തരങ്ങളില്‍ഞാനലഞ്ഞുതിരിച്ചെത്തി
മാമരത്തില്‍ പൂന്തണലിലിരുന്നുപോയി
എനിക്കും നിനക്കുമരുകില്‍ വിരിച്ചൊരുക്കിയ
പള്ളിക്കൂട മുറ്റത്ത്‌ ഞാനിരിന്നുപോയി
ഇരുപത്‌വര്‍ഷം മുമ്പുള്ളൊരാരുമിവിടെയില്ലൊരു
വാക്കുപറയുവനോര്‍മ്മപുതുക്കുവാന്‍
അന്നുപൂത്തവസന്തത്തില്‍ പൂമരത്തില്‍ കൊത്തിവെച്ച
നിന്‍റെനാമധേയംഞാനും എന്‍റെതുനീയും
നിഷ്ടൂരന്മാരോ വന്നാമമാരത്തിന്‍ തോലുരിഞ്ഞു
ഇഷ്ടസഖിയന്ത്യശ്വാസംവലിച്ചപോലെ
എന്‍റെനയനങ്ങള്‍വറ്റിവരണ്ടുമെങ്കിലുംസഖീ
അശ്രുബിന്ദുമലരുകള്‍ വിരിഞ്ഞിരുന്നു
സ്മരണതന്‍തിളങ്ങുന്നകണ്ണാടിയില്‍നോക്കിക്കണ്ടേന്‍
മരിച്ചബന്ധത്തെ പ്രാണ പ്രണയിനിയെ
പള്ളി പറമ്പിലെദു:ഖതിരകളില്‍തുഴഞ്ഞു
ഞാനെ ത്തപ്പെട്ടു മൂകനോവുംചുമലിലേറ്റി
നമ്മള്‍ സ്നേഹിച്ചവരുടെ ശവകുടീരത്തിലിടാന്‍
പുഷ്പദളക്കുമ്പിളുണ്ടായിരുന്നുകയ്യില്‍......................

2014, ജൂൺ 16, തിങ്കളാഴ്‌ച

എന്റേ.. കൂട്ടുകാരി.......
ആരാണു നീ എനിക്ക്.........?
വെരുമൊരു കൂട്ടുകാരിയൊ......അതോ അതിനുമപ്പുറത്തോ......
ഓര്‍മ്മയില്‍ ഒരു മയില്‍പ്പീലിത്തുണ്ട്......
മനസ്സിന്റെ പുസ്തകത്താ‍ളുകള്‍ക്കിടയില്‍...
മാനം കാണാതെ....ഒളിച്ചുവയ് ക്കാന്‍........
ആരും കാണാതെ സൂക്ഷിച്ചുവയ് ക്കാന്‍........
എന്റേതു മാത്രമായ ........
ഒരു കൊച്ചുമയില്‍പ്പീലിത്തുണ്ട്........
അതാണു നീ.........എനിക്ക്....