പേജുകള്‍‌

ANSARI

ANSARI

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഗ്രാമാന്തരങ്ങളില്‍ഞാനലഞ്ഞുതിരിച്ചെത്തി
മാമരത്തില്‍ പൂന്തണലിലിരുന്നുപോയി
എനിക്കും നിനക്കുമരുകില്‍ വിരിച്ചൊരുക്കിയ
പള്ളിക്കൂട മുറ്റത്ത്‌ ഞാനിരിന്നുപോയി
ഇരുപത്‌വര്‍ഷം മുമ്പുള്ളൊരാരുമിവിടെയില്ലൊരു
വാക്കുപറയുവനോര്‍മ്മപുതുക്കുവാന്‍
അന്നുപൂത്തവസന്തത്തില്‍ പൂമരത്തില്‍ കൊത്തിവെച്ച
നിന്‍റെനാമധേയംഞാനും എന്‍റെതുനീയും
നിഷ്ടൂരന്മാരോ വന്നാമമാരത്തിന്‍ തോലുരിഞ്ഞു
ഇഷ്ടസഖിയന്ത്യശ്വാസംവലിച്ചപോലെ
എന്‍റെനയനങ്ങള്‍വറ്റിവരണ്ടുമെങ്കിലുംസഖീ
അശ്രുബിന്ദുമലരുകള്‍ വിരിഞ്ഞിരുന്നു
സ്മരണതന്‍തിളങ്ങുന്നകണ്ണാടിയില്‍നോക്കിക്കണ്ടേന്‍
മരിച്ചബന്ധത്തെ പ്രാണ പ്രണയിനിയെ
പള്ളി പറമ്പിലെദു:ഖതിരകളില്‍തുഴഞ്ഞു
ഞാനെ ത്തപ്പെട്ടു മൂകനോവുംചുമലിലേറ്റി
നമ്മള്‍ സ്നേഹിച്ചവരുടെ ശവകുടീരത്തിലിടാന്‍
പുഷ്പദളക്കുമ്പിളുണ്ടായിരുന്നുകയ്യില്‍......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ